|    Jul 24 Mon, 2017 8:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അറസ്റ്റ് : മാതാവ് ആത്മഹത്യക്കു ശ്രമിച്ചു

Published : 19th July 2016 | Posted By: sdq

പയ്യന്നൂര്‍: സിപിഎം പ്രവര്‍ത്തകന്‍ കുന്നരുവിലെ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മാതാവ് ആത്മഹത്യക്കു ശ്രമിച്ചു. രാമന്തളി ചിറ്റടിയിലെ സുവര്‍ണന്റെ ഭാര്യ ചാക്യാടന്‍ വീട്ടില്‍ ഗീതയെയാണ് അമിതമായി ഗുളിക അകത്തുചെന്നതിനാല്‍ അവശനിലയില്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രില്‍ പ്രവേശിപ്പിച്ചത്.
കുന്നരു കാരന്താട്ടെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം ഗീതയുടെ മകനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സി സുഗേഷിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് മാതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണു സൂചന. ഇയാള്‍ക്കൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകരായ കക്കംപാറയിലെ വൈശാഖ്, പ്രജിത്ത് ലാല്‍, രാമന്തളി മൊട്ടക്കുന്നിലെ അനൂപ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. നാലുപേരെയും ഇന്നലെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ 11ന് രാത്രി 10.30നാണു ധനരാജ് വീട്ടുമുറ്റത്ത് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതികളെ പഴയങ്ങാടി റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് പയ്യന്നൂര്‍ സിഐ വി രമേശനും സംഘവും പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായതെന്നാണു വിവരം. ഇവര്‍ക്കു പുറമെ നാല്‌പേര്‍കൂടി പിടിയിലായതായി സൂചനയുണ്ട്. അതേസമയം, ബിഎംഎസ് പ്രവര്‍ത്തകന്‍ സി കെ രാമചന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. ശ്രീകണ്ഠാപുരം സിഐ അബ്ദുര്‍റഹീമിനാണ് അന്വേഷണച്ചുമതല. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി വി മധുസൂദനന്റെ നേതൃത്വത്തിലാണ് രണ്ട് കൊലപാതകങ്ങളും അന്വേഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക