|    Nov 20 Mon, 2017 6:00 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസ് പ്രചാരണത്തിന് എതിരേ പ്രതികരിച്ചവര്‍ക്ക് നന്ദിയറിയിച്ച് പിണറായി

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തിനെതിരേ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന നുണപ്രചാരണങ്ങള്‍ക്കെതിരേ സംഘടിതമായി മലയാളികള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ ഇടപെടല്‍ ഫലപ്രദമായിരുന്നുവെന്ന് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവരും സംസ്ഥാനത്തിന്റെയും സര്‍ക്കാരിന്റെയും നയനിലപാടുമായി യോജിച്ചുപോവുന്നവരെയും ഉള്‍പ്പെടുത്തി ബൗദ്ധിക കൂട്ടായ്മ (തിങ്ക് ടാങ്ക്) രൂപീകരിക്കാനുള്ള ശ്രമവും ആരംഭിച്ചു. നമ്മുടെ നാടിനു നേരെ ഭാവിയിലും ഉയരുന്ന ഏത് ആക്രമണത്തെയും ഐക്യത്തോടെ പ്രതിരോധിക്കേണ്ടതുണ്ടെന്നും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരേ ബൗദ്ധിക കൂട്ടായ്മ വേണമെന്നും ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ലേമാാെ്ശലം@ഴാമശഹ.രീാ ഇ-മെയില്‍ വിലാസത്തില്‍ അയക്കണമെന്നും അറിയിച്ചാണ് ഇന്നലെ പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ആര്‍എസ്എസ്-സിപിഎം അക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് കേരളത്തിനെതിരേ നുണപ്രചാരണം നടന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാരും കേരളം സന്ദര്‍ശിച്ച് പ്രചാരണത്തിന് ആക്കംകൂട്ടി. ഇതിനെ പ്രതിരോധിക്കാന്‍ ഡല്‍ഹിയില്‍ നിന്നിറങ്ങുന്ന പത്രങ്ങളില്‍ കേരളം പല കാര്യങ്ങളിലും ഒന്നാമതാണെന്ന് സമര്‍ഥിച്ച് സര്‍ക്കാര്‍ പരസ്യം നല്‍കിയത്. പിന്നാലെ ‘കേരളം നമ്പര്‍ വണ്‍’ എന്ന ഹാഷ്ടാങ്കോടെ മലയാളികളും സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തി. ആര്‍എസ്എസ് പ്രചാരണത്തിനെതിരേ ഒത്തൊരുമയോടെ മറുപടി കൊടുക്കാന്‍ സഹായിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദിയുണ്ടെന്നു പിണറായി വിജയന്‍ പോസ്റ്റില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക