|    May 26 Fri, 2017 2:44 pm
FLASH NEWS

ആര്‍എസ്എസ് പോര്‍വിളി അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്

Published : 21st August 2016 | Posted By: SMR

മലപ്പുറം: വ്യാജ പ്രചാരണം നടത്തി മുസ്‌ലിം സ്ഥാപനങ്ങള്‍ കൈയേറാനും തകര്‍ക്കാനുമുള്ള ആഹ്വാനം സ്വന്തം അണികള്‍തന്നെ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ട് പോര്‍വിളികളും നുണപ്രചാരണവും അവസാനിപ്പിക്കാന്‍ ആര്‍എസ്എസ് തയ്യാറാവണമെന്ന് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.
25000 പേരെ പങ്കെടുപ്പിച്ച് മഞ്ചേരിയിലെ സത്യസരണിയിലേക്കും, തിരുവനന്തപുരം സലഫി സെന്ററിലേക്കും നടത്തുമെന്ന് പ്രഖ്യാപിച്ച മാര്‍ച്ചിന് 2000 പേരെ പോലും അണിനിരത്താന്‍ ആര്‍എസ്എസിന് കഴിഞ്ഞില്ല. തുടങ്ങിയ സ്ഥലത്ത് നിന്ന് ഒരടി മുന്നോട്ട് നീങ്ങാന്‍ പോലും കഴിയാതെ ആര്‍എസ്എസിന് പിന്‍വാങ്ങേണ്ടി വന്നത് വന്‍ജനകീയ ചെറുത്ത് നില്‍പു കൊണ്ട് തന്നെയായിരുന്നു. ഫാഷിസത്തോട് മൃദു സമീപനം സ്വീകരിച്ചതിന്റെ ദുരന്തങ്ങള്‍ ഏറെ ഏറ്റുവാങ്ങിയവരാണ് മുസ്‌ലിംകളും ദലിതുകളും അടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍. ഉത്തരേന്ത്യന്‍ മാതൃകയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്താന്‍ ആര്‍എസ്എസ് നടത്തിയ ശ്രമങ്ങളെ തിരിച്ചറിയാന്‍ കേരളത്തിലെ ഹൈന്ദവ സമൂഹം മുന്നോട്ട് വന്നത് ആശാ വഹമാണ്.—
ആര്‍എസ്എസിന്റെ മുഷ്‌കിന് മുമ്പില്‍ ജനകീയ പ്രതിരോധം മാത്രമാണ് ശരിയായ മാര്‍ഗമെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടിരിക്കുകയാണ്. ഫാഷിസത്തോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് തിരുവനന്തപുരത്തും, മഞ്ചേരിയിലും ജനകീയ പ്രതിരോധം വിജയിപ്പിച്ച മുഴുവന്‍ ജനങ്ങളേയും പോപുലര്‍ ഫ്രണ്ട് അഭിനന്ദിക്കുന്നതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം പി പി റഫീഖ്, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ അസീസ്, വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ബഷീര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day