|    Oct 23 Tue, 2018 12:42 pm
FLASH NEWS
Home   >  News now   >  

ആര്‍എസ്എസ് പി ജയരാജനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Published : 18th March 2018 | Posted By: sruthi srt

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയനരാജനെ അപായപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നതായി പോലിസിന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ സ്വദേശി പ്രനൂബ് എന്നയാളുടെ നേതൃത്വത്തില്‍ പണവും വാഹനവും നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതുപ്രകാരം ജയരാജന്റെ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ പോലിസ് മേധാവി നിര്‍ദേശം നല്‍കി.

ജയരാജന്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലും പരിപാടികളിലും സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. ഏതെങ്കിലും പാര്‍ട്ടി ഓഫിസ് ആക്രമിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. അതേസമയം, ജയരാജനെ വധിക്കാന്‍ പദ്ധതിയുണ്ടെന്ന തരത്തില്‍ നേരത്തെയും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss