|    May 29 Mon, 2017 12:09 am
FLASH NEWS

ആര്‍എസ്എസ് പരിപാടിയ്ക്കായി 51,000 രൂപ നല്‍കണമെന്ന് ഭീഷണിയുള്ളതായി കോളേജ് അധികൃതര്‍

Published : 11th August 2016 | Posted By: mi.ptk

nicker-rss

അലഹബാദ്: ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് പങ്കെടുക്കുന്ന പരിപാടിയിലേയ്ക്ക് 51,000രൂപ വീതം നല്‍കണമെന്ന ഭീഷണിയുള്ളതായി സ്വാശ്രയ കോളേജ് സംഘടന. ഡോ ഭീം റാവു അംബേദ്കര്‍ സര്‍വകലാശാലയിലെ മുഖ്യ പ്രോക്ടറായ മനോജ് ശ്രീവാസ്തവയാണ് 51,000 രൂപ വീതം കെട്ടിവെക്കാന്‍ നിര്‍ബന്ധിക്കുന്നതെന്നാണ് ആരോപണം. ആഗ്രയിലെ സ്വാശ്രയ കോളേജുകളുടെ കൂട്ടായ്മയായ എസ്എഫ്‌സിഎഎ ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
എസ്എഫ്‌സിഎഎയില്‍ അംഗങ്ങളായ 250 കോളേജുകള്‍ നിര്‍ബന്ധിത സംഭാവന ഭീഷണി നേരിടുകയാണെന്നും ഇക്കാര്യം അറിയിക്കാന്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ നേരില്‍കാണാന്‍ ശ്രമിച്ചുവരികയാണെന്നും എസ്എഫ്‌സിഎഎ ജനറള്‍ സെക്രട്ടറി അഷുതോഷ് പച്ചോരി പറഞ്ഞു. ആഗ്ര ജില്ല മജിസ്‌ട്രേറ്റിന് നിവേദനം നല്‍കുമെന്നും പരാതിയുടെ പകര്‍പ്പ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയ്ക്ക് അയച്ചുനല്‍കുമെന്നും പച്ചോരി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പരിപാടിയിലേയ്ക്ക് രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപമാത്രമാണ് ഈടാക്കുന്നതെന്നും ശ്രീവാസ്തവയ്‌ക്കെതിരെ ഉയരുന്ന ആരോപണം ഗുരുതരമാണെന്നും ഇത് പരിശോധിക്കുമെന്നും ആര്‍എസ്എസ് പ്രാഞ്ച് പ്രചാരക് പ്രമുഖ് പ്രദീപ് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day