|    Nov 20 Mon, 2017 2:54 am
FLASH NEWS

ആര്‍എസ്എസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്‌

Published : 11th November 2017 | Posted By: fsq

 

നാദാപുരം: വളയം താമരശ്ശേരി പാലത്തിന് സമീപം ആലങ്കോട്ട് മുക്കില്‍ വീടിന് നേരെ ബോംബേറ്. വളയം വണ്ണാര്‍ കണ്ടി ആര്‍എസ്എസ് ശാഖ മുഖ്യശിക്ഷക് ആലങ്കോട്ട് അക്ഷ്്‌യുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ബോംബേറുണ്ടായത്. വീടിന് നേരെ എറിഞ്ഞ ബോംബ് വീടിന്റെ മുന്‍ ഭാഗത്തെ പ്ലാവില്‍ തട്ടി പൊട്ടുകയായിരുന്നു. സ്റ്റീല്‍ ബോംബാണ് അക്രമത്തിനുപയോഗിച്ചത്. സ്‌ഫോടന ശബ്ദം കിലോ മീറ്ററോളം മുഴങ്ങി കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. സ്്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ വീട്ട് മുറ്റത്ത് ചിതറി കിടക്കുന്ന നിലയില്‍ പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ ഇടവഴിയില്‍ സ്ഥാപിച്ചിരുന്ന ബിജെപി, സിപിഎം കൊടി മരങ്ങളും മറ്റും നശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരു പാര്‍ട്ടി നേതാക്കളുടെയും സമാധാന യോഗം വെള്ളിയാഴ്ച്ച വളയം പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം നടന്നത്. മാസങ്ങള്‍ക്ക് മുമ്പ് അക്ഷയുടെ വീട്ടിന്്്് മുന്നിലെ റോഡിലുണ്ടായിരുന്ന ബിജെപിയുടെ കൊടികളും തോരണങ്ങളും കൊണ്ട്്് റീത്ത് നിര്‍മ്മിച്ച്്് വീടിന് മുന്നില്‍ കൊണ്ട് വെച്ച സംഭവം ഉണ്ടായിരുന്നു. നാദാപുരം സിഐ എം ബി രാജേഷ്, വളയം എസ്‌ഐ പി എല്‍ ബിനുലാല്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ്്് സ്‌ക്വാഡും മേഖലയില്‍ പരിശോധന നടത്തി. വീട്ടുടമയുടെ പരാതിയില്‍ വളയം പോലീസ് കേസെടുത്ത്്് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക