|    May 21 Mon, 2018 8:45 pm
FLASH NEWS

ആര്‍എസ്എസ് നേതാവിന്റെ വീടിന്ബോംബേറ്

Published : 21st June 2017 | Posted By: mi.ptk

അഴീക്കോട്: അലവിലില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിന് ബോംബേറ്. ആറാങ്കോട്ടത്തെ ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷക് അനന്തന്‍ റോഡില്‍ പാച്ചേനി ഹൗസില്‍ ശ്രീനാഥിന്റെ വീടിന് നേരെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബോംബെറിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. സ്‌ഫോടനത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിനും ഓട്ടോറിക്ഷയ്ക്കും കേടുപാട് സംഭവിച്ചു. സ്റ്റീല്‍ ബോംബ് വീട്ടുവരാന്തയില്‍ തട്ടി പൊട്ടുകയായിരുന്നു. ശ്രീനാഥിന്റെ പിതാവിന്റേതാണ് ഓട്ടോ. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് അര്‍എസ്എസ് ആരോപിച്ചു. വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss