|    Jan 18 Wed, 2017 7:40 pm
FLASH NEWS

ആര്‍എസ്എസ് നേതാക്കളെ നിയമത്തിന് മുന്നിലെത്തിക്കണം: സിപിഎം

Published : 12th October 2016 | Posted By: Abbasali tf

കണ്ണൂര്‍: സിപിഎം പടുവിലായി ലോക്കല്‍ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ കെ മോഹനനെ ആര്‍എസ്എസ് കാട്ടാളസംഘം ആസൂത്രിതമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍എസ്എസ് നേതാക്കളെ കൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. നാടിനെ ഭീതിയിലാഴ്ത്തി കീഴ്‌പ്പെടുത്താനുള്ള സംഘപരിവാര ശ്രമങ്ങള്‍ക്കെതിരേ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് വരണം. യാതൊരു രാഷ്ട്രീയ സംഘര്‍ഷവും ഇല്ലാത്ത പ്രദേശത്താണ് ആസൂത്രിത കൊലപാതകം നടത്തിയത്. സമാധാനം തകര്‍ക്കുന്ന ഭീകരപ്രസ്ഥാനമാണ് ആര്‍എസ്എസ് എന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. ആര്‍എസ്എസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമങ്ങള്‍ സംഘടിപ്പിക്കുന്നത്. സിപിഎം അക്രമം നടത്തുന്നുവെന്ന് മുറവിളികൂട്ടി ഇന്ത്യയിലുടനീളം ബിജെപി പ്രചാരവേല നടത്താന്‍ തീരുമാനിക്കുകയും ഡല്‍ഹി എകെജി ഭവനിലേക്ക് സംഘപരിവാരം മാര്‍ച്ച് നടത്തുകയും ചെയ്ത ദിവസമാണ് കൊല നടത്തിയത്. ആരാണ് അക്രമം നടത്തുന്നതെന്ന് ജനത്തിന് ബോധ്യമാവുന്ന ഒടുവിലത്തെ ഉദാഹരണമാണിത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബിജെപിക്കാര്‍ക്ക് രക്ഷയില്ലെന്ന പ്രചാരണം നടത്തുന്ന സംഘപരിവാരം ധര്‍മടം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ രണ്ടാമത്തെ കൊലപാതകമാണിതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക