|    Aug 20 Sun, 2017 3:16 pm
FLASH NEWS

ആര്‍എസ്എസ് നീക്കം ജനാധിപത്യത്തെ ചോരയില്‍ മുക്കിക്കൊല്ലാനെന്ന്

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ നയിക്കുന്ന ആര്‍എസ്എസ് രാജ്യത്ത് നിലവിലുള്ള ജനാധിപത്യ സംവിധാനത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നുള്ളതിന്റെ തെളിവാണ് കേരളത്തില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തണമെന്നുള്ള ആര്‍എസ്എസ് സഹസംഖ്യചാലക് ദത്താത്രേയ ഹൊസബെലയുടെ പ്രസ്താവനയെന്ന് സിഎംപി പോളിറ്റ് ബ്യൂറോ അംഗം അഡ്വ.ജി സുഗുണന്‍. ഗവര്‍ണറുടെ വിവേചനാധികാരം ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന ആര്‍എസ്എസ് ആവശ്യം കാലഘരണപ്പെട്ട ഒന്നാണ്. ആര്‍എസ്എസ് നേതാവ് കഥയറിയാതെ ആട്ടം കാണുകയാണ്. ഫെഡറിലിസവും, ജുഡീഷ്യറിയും, ജനാധിപത്യവുമെല്ലാം നമ്മുടെ രാജ്യത്ത് ശക്തിപ്പെട്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ഇക്കൂട്ടര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്. ജനാധിപത്യത്തിന്റെ നേരെ ഓങ്ങിയിരിക്കുന്ന ഈ കൊലക്കത്തി അവരില്‍ നിന്നും പിടിച്ചു വാങ്ങാനും, ജനാധിപത്യത്തെ സംരക്ഷിക്കാനും സംസ്ഥാനത്തെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ വലിയ ജാഗ്രത കാണിക്കേണ്ട സമയമാണിതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക