|    Oct 18 Wed, 2017 5:02 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസ് നിലവിട്ടവരെപ്പോലെ പെരുമാറുന്നു : കോടിയേരി

Published : 3rd October 2017 | Posted By: fsq

 

തിരുവനന്തപുരം: ആര്‍എസ്എസ് നിലവിട്ടവരെപ്പോലെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുകയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ മാവോവാദികളെപ്പോലെ അക്രമം നടത്തുന്നുവെന്ന കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേകറിന്റെ പ്രസ്താവന സംസ്ഥാനത്തെ ജനങ്ങളെ അധിക്ഷേപിക്കാനാണ്. രാജ്യത്തിന്റെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തകര്‍ത്തെറിയുന്ന ബിജെപി അടക്കമുള്ള സംഘപരിവാര സംഘടനകളെ മനസ്സിലാക്കുകയും അവരില്‍ നിന്നും അകലം പാലിക്കുകയാണ് കേരളീയര്‍ ചെയ്ത കുറ്റം. ഒരുഭാഗത്ത് കേരളത്തെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയും മറുഭാഗത്ത് സംഘര്‍ഷങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന സംഘി ശൈലി പ്രബുദ്ധതയുള്ള കേരളീയര്‍ മനസ്സിലാക്കുന്നുണ്ട്. കേരളത്തില്‍ രാഷ്ട്രീയസംഘര്‍ഷങ്ങളുണ്ടാവുന്നത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുള്ള മേഖലകളിലാണ്. മാവോവാദികളെ പോലും തോല്‍പ്പിക്കുന്ന പാതകങ്ങളുടെ ചരിത്രമുള്ള സംഘടനയാണ് ആര്‍എസ്എസ് എ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക