|    Oct 18 Thu, 2018 8:05 pm
FLASH NEWS

ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം; ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

Published : 14th September 2017 | Posted By: fsq

 

അടൂര്‍:ഹൈമാസ്റ്റ് ലൈറ്റില്‍ കൊടി കെട്ടിയതിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ പോലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദിച്ചതിന് ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേയും ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നാലു പേര്‍ക്കെതിരേയും,  മറ്റ് കണ്ടാലറിയാവുന്ന 20 പ്രവര്‍ത്തകര്‍ക്കെതിരേയുമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച രാത്രി 9.30ന് മാഞ്ഞാലി ജങ്ഷനില്‍ ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷം നിലനിക്കുന്ന പ്രദേശമായ മാഞ്ഞാലി, മണ്ണടി, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുസ്ഥലത്തെ കൊടിതോരണങ്ങള്‍ പോലീസ് നീക്കി. പട്രോളിങ്ങും ശക്തമാക്കി. അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ മാഞ്ഞാലി അരയാലപ്പുറം ഉഷസ്സില്‍ ശരത്ത് എസ് പിള്ള (25), അരവിന്ദ്(23), മാഞ്ഞാലി സ്വദേശി അരുണ്‍ (23), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മാഞ്ഞാലി സുരേഷ് ഭവനത്തില്‍ സുനില്‍ കുമാര്‍ (23) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss