|    Feb 21 Wed, 2018 8:37 pm
FLASH NEWS

ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘട്ടനം: മൂന്ന് പേര്‍ക്ക് വെട്ടേറ്റു

Published : 29th January 2017 | Posted By: fsq

 

കരുനാഗപ്പള്ളി: പാവുമ്പയില്‍ ഉല്‍സവപറമ്പില്‍ ആര്‍എസ്എസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ പാവുമ്പ മേഖലാ സെക്രട്ടറി പാവുമ്പ വടക്ക് പുലരിയില്‍ വീട്ടില്‍ അനൂപ് (26), സുഹൃത്തുക്കളായ പാവുമ്പതെക്ക് തേക്കാട്ടില്‍ രാഹുല്‍ രാജേന്ദ്രന്‍( 18), മറ്റത്ത് തെക്കതില്‍ അതുല്‍ (18) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച  തൃപ്പാവുമ്പാ മഹാദേവ ക്ഷേത്രത്തിലെ ഉല്‍സവത്തില്‍ കെട്ടുകാഴ്ചയില്‍ പങ്കെടുക്കുകയായിരുന്ന അനൂപിനെ രാത്രി 7.30 ന് ബൈക്കുകളിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരായ പത്തംഗ സംഘം ഉല്‍സവപറമ്പില്‍ ഇട്ട് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ രാഹുലിനും അതുലിനും വെട്ടേറ്റു. അനൂപിന്റെ തലക്കും കമ്പിവടി കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റു. പൂര്‍വ്വ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലിസ് പട്രോളിങ് ശക്തമാക്കി. തഴവ വളാലിമുക്കില്‍ നിന്നും തൊടിയൂര്‍ ഭാഗങ്ങളില്‍ നിന്നുമുള്ള ആര്‍എസ്എസ് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ പറയുന്നു. കരുനാഗപ്പള്ളി പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss