|    Oct 18 Wed, 2017 7:35 am
FLASH NEWS
Home   >  National   >  

ആര്‍എസ്എസ് ട്രൗസര്‍ ഉപേക്ഷിച്ചു; ഇനി തവിട്ട് പാന്റ്‌സ്

Published : 11th October 2016 | Posted By: mi.ptk

rss

നാഗൂര്‍: പരമ്പരാഗത യൂണിഫോമായിരുന്ന കാക്കി ട്രൗസര്‍ ഉപേക്ഷിച്ച് ആര്‍എസ്എസ് തവിട്ട് നിറത്തിലുള്ള പാന്റ്‌സിലേക്ക് മാറി. വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് തവിട്ട് പാന്റ്‌സ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതോടെ 90 വര്‍ഷത്തെ പാരമ്പര്യമുള്ള കാക്കി ട്രൗസര്‍ ചരിത്രത്തിലേക്ക് വഴിമാറി.
നാഗ്പൂരിലെ റെഷിംബാഗ് മൈതാനിയില്‍ നടക്കുന്ന വാര്‍ഷിക പരേഡില്‍ പുതിയ വേഷത്തിലാവും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുക. ട്രൗസര്‍ ഉപയോഗിക്കുന്നത് യുവാക്കളെ സംഘടനയിലേക്ക് വരുന്നത് തടയുന്നുണ്ടെന്ന നിഗമനത്തിലാണ് പാന്റ്‌സിലേക്ക് മാറാന്‍ ആര്‍എസ്എസിനെ പ്രേരിപ്പിച്ചത്.
തവിട്ട് നിറത്തിലുള്ള പാന്റ്‌സും വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും കറുത്ത തൊപ്പിയും ഷൂസും മുളവടിയുമാണ് പുതിയ വേഷം.
എട്ട് ലക്ഷം പാന്റ്‌സുകള്‍ ഇതിനോടകം രാജ്യവ്യാപകമായി വില്‍പ്പന നടത്തിയതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഇതില്‍ ആറ് ലക്ഷം തയ്പ്പിച്ചും രണ്ട് ലക്ഷം തുണികളായുമാണ് കൊടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക