|    Nov 21 Tue, 2017 1:34 pm
FLASH NEWS
Home   >  Kerala   >  

ആര്‍എസ്എസ് ചടങ്ങ് ഉദ്ഘാടനം ചെയ്ത സിപിഎം എംഎല്‍എക്ക് പരസ്യ ശാസന

Published : 3rd June 2017 | Posted By: mi.ptk

തൃശൂര്‍: ആര്‍എസ്എസ് തൃശൂര്‍ ഊരകം ശാഖ സംഘടിപ്പിച്ച പുസ്തകവിതരണ പരിപാടി ഉദ്ഘാടനം ചെയ്ത എംഎല്‍എ കെയു അരുണന് പരസ്യ ശാസനക്ക് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനം. സംഭവത്തില്‍ എംഎല്‍എ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് പരസ്യശാസന നല്‍കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചത്.
അരുണനെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം സംസ്ഥാന സമിതി ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അരുണന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ജാഗ്രക പാലിക്കണമെന്നും സെക്രട്ടേറിയേറ്റ് നിര്‍ദേശം നല്‍കി.
ആര്‍എസ്എസ് സേവാ പ്രമുഖ് ആയിരുന്ന പിഎസ് ഷൈനിന്റെ സ്മരാണാര്‍ത്ഥം ആര്‍എസ്എസ് തൃശൂര്‍ ഊരകം ശാഖ സംഘടിപ്പിച്ച പുസ്തക വിതരണ പരിപാടിയിലാണ് എംഎല്‍എ  ഉദ്ഘാടകനായത്. ചടങ്ങില്‍ പുസ്തകം വിതരണം ചെയ്യുകയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്യുന്ന എംഎല്‍എയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം എംഎല്‍എയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ചറിയിച്ചതിനാലാണ് ചടങ്ങില്‍ പങ്കെടുത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക