|    Apr 30 Sun, 2017 6:40 am
FLASH NEWS

ആര്‍എസ്എസ് ക്രൂരത വെളിപ്പെടുത്തി സിപിഎം ഫോട്ടോപ്രദര്‍ശനം

Published : 4th November 2016 | Posted By: SMR

cpm

തിരുവനന്തപുരം: ആര്‍എസ്എസ് സംസ്ഥാനത്ത് നടത്തിയ നരഹത്യകള്‍ തുറന്നുകാട്ടുന്ന ചിത്രപ്രദര്‍ശനവുമായി സിപിഎം. ആര്‍എസ്എസ് കലി: രക്തദാഹത്തിന്റെ സംഘതാണ്ഡവം’ എന്ന പേരിലുള്ള ഫോട്ടോപ്രദര്‍ശനമാണ് ഇന്നലെ കിഴക്കേകോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ തുടങ്ങിയത്.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒരുക്കുന്ന മൂന്നുദിവസത്തെ പ്രദര്‍ശനം നാളെ സമാപിക്കും. നേരത്തേ സിപിഎം ആക്രമണത്തിന്റെ ചിത്രങ്ങളുമായി ആര്‍എസ്എസ് ഡല്‍ഹിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് സിപിഎമ്മും പ്രദര്‍ശനം സംഘടിപ്പിച്ചത്.
അതിനിടെ, സിപിഎം കണ്ണൂരില്‍ നടത്തുന്ന ആക്രമണത്തിനെതിരായ പ്രചാരണത്തിന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ അധ്യക്ഷനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ജനറല്‍ കണ്‍വീനറുമായി മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിക്ക് ആര്‍എസ്എസ് രൂപം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day