|    Apr 24 Tue, 2018 12:10 pm
FLASH NEWS

‘ആര്‍എസ്എസ് കൊലവിളിക്കെതിരേ മലപ്പുറത്തിന്റെ പ്രതിരോധം’ കാംപയിനുമായി എസ് ഡിപിഐ

Published : 14th July 2017 | Posted By: fsq

 

മലപ്പുറം: ആര്‍എസ്എസ്സും സഘപരിവാര ശക്തികളും നടത്തുന്ന വിധ്വംസക രാഷ്ട്രീയത്തിനും അക്രമങ്ങള്‍ക്കുമെതിരേ ‘ആര്‍എസ്എസ് കൊലവിളിക്കെതിരേ മലപ്പുറത്തിന്റെ പ്രതിരോധം’  എന്ന പേരില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി കാംപയിന്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 21ന് വേങ്ങരയിലും 22ന് പൂക്കോട്ടുംപാടത്തും ബഹുജനറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇരു സ്ഥലങ്ങളിലും വൈകീട്ട് അഞ്ചിന് പരിപാടികള്‍ ആരംഭിക്കും. പശുവിന്റെയും മാട്ടിറച്ചിയുടെയും പേരില്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ രാജ്യത്ത് അക്രമങ്ങള്‍ വ്യാപകമാക്കുകയും ന്യൂനപക്ഷങ്ങളെയും മുസ്്‌ലിംകളെയും തല്ലികൊല്ലുകയും ചെയ്തിട്ടും പ്രതികരണ ശേഷി നഷ്ടപ്പെട്ട് കാഴ്ചക്കാരായി നില്‍ക്കുന്ന സമൂഹത്തിന് പ്രതിരോധത്തിന്റെ രാഷ്ട്രീയം പകര്‍ന്നു നല്‍കുകയാണ് കാംപയിന്റെ ലക്ഷ്യം. ഭരണകൂടത്തിന്റെ മൗനം അക്രമികള്‍ക്കു പ്രചോദനമാവുമ്പോള്‍ സ്വയം പ്രതിരോധം തീര്‍ത്ത് അക്രമികളെ പിടിച്ചു കെട്ടേണ്ടത് ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് അനിവാര്യമാണെന്ന് തിരിച്ചറിയണം. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികന്റെ പിതാവായ അഖ്‌ലാഖിനെ മര്‍ദിച്ചു കൊലപ്പെടുത്തിയതും ബീഫ് കഴിക്കുന്നവരെന്നാരോപിച്ച് ജുനൈദ് എന്ന പതിനാറുകാരനെ ട്രെയിന്‍ യാത്രക്കിടയില്‍ അടിച്ചും കുത്തിയും കൊലപ്പെടുത്തിയതും ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന മതഭാന്ത്രിന്റെ ഫലമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സംഘപരിവാരം ഹരിയാനയില്‍ ദലിതുകളെ തല്ലിക്കൊല്ലുന്ന കാഴ്ചയ്ക്കു മുന്നില്‍ ഭരണകൂടം പോലും നിസ്സഹായരാവുകയാണ്. കൊടിഞ്ഞിയില്‍ ഫൈസലിനെയും കാസര്‍ക്കോട് റിയാസ് മൗലവിയെയും കൊലക്കത്തിക്കിരയാക്കി മുസ്്‌ലിം സമൂഹത്തെ ഭയപ്പാടിലേക്ക് തള്ളിയിടുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. ആര്‍എസ്എസ് അതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്ന മുസ്്‌ലിംകള്‍ക്കും ദലിതുകള്‍ക്കും ആത്മധൈര്യവും സുരക്ഷിതത്വ ബോധവും നല്‍കി മലപ്പുറത്തിന്റെ പോരാട്ട വീര്യമുള്ള മനസ്സിനെ ആര്‍എസ്എസിനെതിരായ പ്രതിരോധത്തിന് പാകപ്പെടുത്തുന്ന രീതിയിലാണ് സമ്മേളനങ്ങള്‍ ഒരുക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍മജീദ്, വൈസ്പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss