|    Oct 18 Thu, 2018 3:33 pm
FLASH NEWS
Home   >  Just In   >  

ആര്‍എസ്എസ് കേന്ദ്രത്തിലേക്ക് പഠനയാത്ര നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

Published : 29th October 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ ചരിത്രം മാറ്റിയെഴുതിയതിന് പിന്നാലെ ആര്‍എസ്എസ് കേന്ദ്രത്തിലേക്ക് പഠനയാത്ര നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഉദയ്പൂരില്‍ ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രത്തിലേക്ക് കോളേജ്-സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പഠനയാത്ര നടത്തണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സോഹന്‍സിങ് രൂപം നല്‍കിയ പ്രതാപ് ഗൗരവ് കേന്ദ്രം ഒരു വര്‍ഷം മുന്‍പ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ആണ് ഉദ്ഘാടനം ചെയ്തത്. മേവാര്‍ രാജാവ് മഹാറാണ പ്രതാപിന്റെ ചരിത്രം വിവരിക്കുന്ന ഇവിടെ ആഗസ്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയിരുന്നു.
ദേശീയ തീര്‍ഥാടന ടൂറിസം കേന്ദ്രം എന്നാണ് പ്രതാപ് ഗൌരവ് കേന്ദ്രത്തെ വിശേഷിപ്പിച്ചത്. പദ്ധതിക്ക് ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും 23ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss