|    Feb 22 Wed, 2017 1:12 am
FLASH NEWS

ആര്‍എസ്എസ് കേന്ദ്രത്തിലെ ആയുധവേട്ട: സമഗ്ര അന്വേഷണം വേണം- പോപുലര്‍ ഫ്രണ്ട്

Published : 28th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: കുശാല്‍ നഗറിലെ ആര്‍എസ്എസ് കേന്ദ്രത്തിനടുത്ത് ഒളിപ്പിച്ചു വച്ചതായ മാരകായുധങ്ങളെ പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടില്‍ ആയുധ പരിശീലനം നടത്തിയും വര്‍ഗീയമായി ചേരിതിരിവുണ്ടാക്കിയും നാടിനെ ശിഥിലമാകുന്ന സംഘ് പരിവാര്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയമപാലകര്‍ വളരെ ലാഘവത്തോടെയാണ് പലപ്പോഴും കാണാറുള്ളത്. ശരീഅത്ത് റാലി നടത്തിയവര്‍ക്കെതിരെ കേസെടുത്ത പേ  ാലിസ് ആയുധവേട്ടയുടെ ഉറവിടം കണ്ടെത്തുന്നതിലും അവര്‍ക്കെതിരെ കേസെടുക്കുന്നതിലും എത്ര ആത്മാര്‍ത്ഥത കാണിക്കുമെന്ന് പൊതുജനം തിരിച്ചറിയണമെന്നും കമ്മിറ്റി പറഞ്ഞു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് റാഫി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹനീഫ് ഉദുമ, ഉമറുല്‍ ഫാറൂഖ്, ഷാക്കിര്‍ ഉദുമ, സി എ സവാദ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക