|    May 29 Mon, 2017 2:09 am
FLASH NEWS

ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് നിര്‍മാണ സാമഗ്രികള്‍ പിടികൂടി

Published : 20th February 2016 | Posted By: SMR

കൂത്തുപറമ്പ്: ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും ബോംബ് നിര്‍മാണ സാമഗ്രികള്‍ പിടികൂടി. വേങ്ങാട്ടിനടുത്ത പടുവിലായില്‍ നിന്നാണ് ബോംബ് നിര്‍മാണ സാമഗ്രികളായ വെടി മരുന്ന്, ആണി, വെള്ളാരം കല്ല്, പശ തുടങ്ങിയവ പിടികൂടിയത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു പടുവിലായി ക്ഷേത്രത്തിന് സമീപത്തെ ആള്‍ താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച നിലയില്‍ ഇവ പിടികൂടിയത്.
കൂത്തുപറമ്പ് സിഐ കെ പ്രേം സദന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എസഐ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു. വണ്ണാന്റെമെട്ട സ്വദേശിനിയായ പ്രീതയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ആറു മാസത്തിലധികമായി ഈ വീട്ടില്‍ ആള്‍ താമസമില്ല. സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ച് വെച്ചതിന് കൂത്തുപറമ്പ് പോലിസ് കേസെടുത്തു.—

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day