|    Aug 18 Sat, 2018 4:13 am
FLASH NEWS
Home   >  Kerala   >  

ആര്‍എസ്എസ് കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്യണം; സിപിഎമ്മിന്റെ മൗനത്തെ വിമര്‍ശിച്ച് വി ടി ബല്‍റാം

Published : 6th August 2018 | Posted By: afsal aph


കോഴിക്കോട്: കാസര്‍കോട് സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധീഖിനെ ആര്‍എസ്എസ് കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിന്റെ മൗനത്തെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ. അഭിമന്യൂ കൊലപാതകത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റിനെ അടക്കം കസ്റ്റഡിയിലെടുത്ത പോലിസ് നടപടിയും സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകരുടെ വീടുകളിലും പാര്‍ട്ടി ഓഫിസുകളിലും റെയ്ഡ് നടത്തിയതും പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.
‘പെട്ടെന്നുണ്ടായ കശപിശയും സംഘര്‍ഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. അതിനാല്‍ ശക്തമായ പോലീസ് നടപടികള്‍ ഉണ്ടാകണം. ഭീകരപ്രവര്‍ത്തനമായിത്തന്നെ ഇതിനെ കാണണം. കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സര്‍ക്കാര്‍ അര്‍ജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം’. വി ടി ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു. വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാന്‍ വേണ്ടി ചിലര്‍ മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കില്‍
ഞങ്ങള്‍ പറയാന്‍ തന്നെയാണ് തീരുമാനമെന്നും ബല്‍റാം പറഞ്ഞു.
കൊലപാതകത്തില്‍ സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും ഇരട്ടത്താപ്പ് ഇതോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയായി. അഭിമന്യൂ കൊല ചെയ്യപ്പെട്ടപ്പോള്‍ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയും സ്ത്രീകളെയടക്കം കസ്റ്റഡിയിലെടുക്കകയും ചെയ്ത പോലിസ് ആര്‍എസ്എസ് പ്രതിസ്ഥാനത്ത് വന്നപ്പോള്‍ നിഷ്‌ക്രിയമായിരിക്കുകയാണെന്നാണ് പ്രധാന വിമര്‍ശനം.

ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്:-

കാസര്‍ക്കോട് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പേര് അബൂബക്കര്‍ സിദ്ധിഖ്. മഹാരാജാസിലെ അഭിമന്യുവിന്റെ ഏതാണ്ട് അതേ പ്രായം. വാര്‍ത്തകളില്‍ കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്‌ക്കാരിക പ്രസ്ഥാനമായ ആര്‍എസ്എസ് ആണ്. പെട്ടെന്നുണ്ടായ കശപിശയും സംഘര്‍ഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. അതിനാല്‍ ശക്തമായ പോലീസ് നടപടികള്‍ ഉണ്ടാകണം. ഭീകരപ്രവര്‍ത്തനമായിത്തന്നെ ഇതിനെ കാണണം. കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സര്‍ക്കാര്‍ അര്‍ജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം.

‘വര്‍ഗീയത തുലയട്ടെ’

വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാന്‍ വേണ്ടി ചിലര്‍ മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കില്‍
ഞങ്ങള്‍ പറയാന്‍ തന്നെയാണ് തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss