|    Aug 24 Thu, 2017 4:52 am
FLASH NEWS
Home   >  Kerala   >  

ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ ദേഹത്തെ മുറിവുകള്‍ ‘ഭീകരരെ’പ്പോലും അമ്പരപ്പിക്കുന്നത്: ജയറ്റ്‌ലി

Published : 6th August 2017 | Posted By: shins

തിരുവനന്തപുരം: ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ ദേഹത്തുണ്ടായ മുറിവുകള്‍ ‘ഭീകരരെ’ പോലും അമ്പരപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അരുണ്‍ ജയറ്റ്‌ലി ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നതായും ജയറ്റ്‌ലി ആരോപിച്ചു. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോഴൊക്കെ രാഷ്ട്രീയ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു, എതിരാളികളെ കൊന്നാടുക്കുന്നു, അക്രമം നടത്തുന്നവര്‍ തന്നെ ഇരകളാണെന്ന വാദം ഉയര്‍ത്തുന്നതായും ജയറ്റ്‌ലി ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക