|    Nov 21 Tue, 2017 6:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആര്‍എസ്എസ് ഓഫിസില്‍ നിന്ന് ബോംബ് പിടികൂടി

Published : 9th November 2017 | Posted By: fsq

 

കുത്തുപറമ്പ്: ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നു ബോംബ് പിടികൂടി. തൊക്കിലങ്ങാടി പാലപ്പറമ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കുത്തുപറമ്പ് താലൂക്ക് കാര്യാലയത്തിന്റെ മുകളില്‍ നിന്നാണു രണ്ടു നാടന്‍ബോംബുകള്‍ കണ്ടെടുത്തത്. ഇന്നലെ രാവിലെ കുത്തുപറമ്പ് സിഐയും സംഘവും നടത്തിയ പരിശോധനയിലാണു ബോംബുകള്‍ കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് ഇതേ ഓഫിസിനും സമീപത്തെ ശ്രീനാരായണ സേവാ സമിതി ഓഫിസിനും നേരെ ആക്രമണമുണ്ടായിരുന്നു. റോഡില്‍ ഉണ്ടായിരുന്നവരെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഓഫിസുകള്‍ക്ക് നേരെ ബോംബെറിഞ്ഞെന്നാണ് ആര്‍എസ്എസ് പരാതി. 10ഓളം വരുന്ന സിപിഎം സംഘം ശ്രീനാരായണ മഠത്തില്‍ കയറി ഗുരുവിന്റെ പ്രതിമകള്‍ അടിച്ചുതകര്‍ത്തെന്നും പരാതിപ്പെട്ടിരുന്നു. എന്നാല്‍, കാര്യാലയത്തില്‍ സൂക്ഷിച്ച ബോംബുകള്‍ മാറ്റുന്നതിനിടെ വീണു പൊട്ടിയതെന്നാണു സിപിഎം ആരോപണം. ഇതേത്തുടര്‍ന്നാണ് ഇന്നലെ പോലിസ് പരിശോധന നടത്തിയത്. അതേസമയം, കാര്യാലയത്തില്‍ നിന്നു ബോംബ് കണ്ടെടുത്തെന്ന പോലിസ് ഭാഷ്യം പച്ചക്കള്ളമാണെന്നു ആര്‍എസ്എസ് കുത്തുപറമ്പ് ഖണ്ഡ് കാര്യകാരി അഭിപ്രായപ്പെട്ടു. രാവിലെ ബോംബ് സ്‌ക്വാഡ് കാര്യാലയ പരിസരത്തും തൊട്ടടുത്ത ശ്രീനാരായണ മഠവും പരിശോധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക