|    Nov 16 Fri, 2018 1:28 pm
FLASH NEWS
Home   >  Districts  >  Kannur  >  

ആര്‍എസ്എസ് ഓഫിസില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു

Published : 8th November 2017 | Posted By: shins


കൂത്തുപറമ്പ്: തൊക്കിലക്കാടി പാലാപറമ്പ് റോഡില്‍ ആക്രമിക്കപ്പെട്ട ആര്‍എസ്എസ് കാര്യാലയത്തില്‍നിന്ന് രണ്ട് ബോംബുകള്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച ഓഫിസാണിത്. ഓഫിസ് പരിസരത്തു നിന്നും കെട്ടിടത്തിന്റെ മുകളിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ നിന്നുമായാണു ബോംബുകള്‍ കണ്ടെടുത്തത്. കഴിഞ്ഞദിവസം അക്രമികള്‍ എറിഞ്ഞിട്ടും പൊട്ടാതെ കിടന്ന ബോംബുകളാണെന്നു ആര്‍എസ്എസ് പറയുന്നു. എന്നാല്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ സൂക്ഷിച്ച ബോംബുകളാണ് ഇതെന്നാണു സിപിഎം ആരോപണം. കഴിഞ്ഞ ദിവസം ഓഫിസിനു നേരെ ബോംബേറുണ്ടായതല്ലെന്നും സൂക്ഷിച്ച ബോംബുകള്‍ പൊട്ടിത്തെറിച്ചതാണെന്നും സിപിഎം ആരോപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss