|    Jul 28 Fri, 2017 6:24 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസ് ഒളിയജണ്ട തിരിച്ചറിയണം: പോപുലര്‍ ഫ്രണ്ട്

Published : 23rd June 2016 | Posted By: SMR

കോഴിക്കോട്: അന്താരാഷ്ട്ര യോഗാദിനത്തില്‍ യോഗയുമായി ബന്ധമില്ലാത്ത ശ്ലോകങ്ങള്‍ ചൊല്ലണമെന്ന നിര്‍ദേശം അവഗണിച്ച് ആര്‍എസ്എസ് നയത്തിനെതിരേ നിലപാടെടുത്ത ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ സമീപനം ധീരവും മതേതര നിലപാടുകള്‍ക്കു ശക്തി പകരുന്നതുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍. അതിനെ അഭിനന്ദിക്കുന്നതിനു പകരം മന്ത്രിക്കെതിരേ രംഗത്തുവന്ന ഉമ്മന്‍ചാണ്ടിയുടെയും ഇ ടി മുഹമ്മദ് ബഷീറിന്റെയും നിലപാട് മതവിശ്വാസികളെയും മതേതര വിശ്വാസികളെയും വേദനിപ്പിക്കുകയാണു ചെയ്യുന്നത്. സിപിഐ(എം) വിരോധത്തിന്റെ മറവില്‍ ആര്‍എസ്എസ് നടപ്പിലാക്കിയ ഹിന്ദുത്വ അജണ്ടയ്ക്കു പിന്തുണ നല്‍കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ പിന്‍വലിക്കേണ്ടതാണ്. യോഗാദിനത്തിന്റെ മറവില്‍ വിദ്യാഭ്യാസ കാവിവല്‍ക്കരണ ശ്രമങ്ങള്‍ക്കെതിരേ കക്ഷി മത ഭേദമെന്യേ ഏവരും രംഗത്തു വരണമെന്നും കെ എച്ച് നാസര്‍ അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക