|    Jul 23 Mon, 2018 3:23 pm
FLASH NEWS

ആര്‍എസ്എസ് ഇടിമുറികള്‍ : എസ് ഡിപിഐ പ്രതിഷേധ പ്രകടനം ഇന്ന്‌

Published : 26th September 2017 | Posted By: fsq

 

കൊച്ചി: ജനാധിപത്യത്തിലെ പൗരാവകാശങ്ങളെ ഞെക്കിക്കൊല്ലുന്നതിന് വേണ്ടിയാണ് ആര്‍എസ്്എസ്സിന്റെ ഇടിമുറികള്‍ പ്രവര്‍ത്തിക്കുന്നതെ ന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. സാക്ഷര കേരളത്തിനകത്ത് അഭിപ്രായങ്ങളെ ഇടിച്ചൊതുക്കുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നത് നടുക്കമുളവാക്കുന്നു. ഹിന്ദുമതം ഉപേക്ഷിക്കുന്ന സ്ത്രീകളെ മാനംഭംഗം വരെ നീളുന്ന പീഡനങ്ങളിലൂടെ ഹിന്ദുമതത്തിലേക്ക് തിരികെയെത്തിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ആശയപരമായ മത സംവാദങ്ങളെ ഭയപ്പെടുകയും പിന്നാമ്പുറത്ത് കയ്യൂക്കിലൂടെ മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്നത് പാപ്പരത്തമാണ്. കൂടാതെ കേരള ഹൈക്കോടതി ഇസ്്‌ലാമിക ജീവിതം നയിക്കാന്‍ വീട്ടിലേക്ക് അയച്ച പെണ്‍കുട്ടിയെ അടക്കം ഈ കേന്ദ്രത്തില്‍ പീഡനത്തിന് വിധേയയാക്കി എന്നത് നടുക്കമുളവാക്കുന്നു. വിഷയത്തില്‍ കേരള ഹൈക്കോടതി നടത്തിയ സത്വര ഇടപെടല്‍ സ്വാഗതാര്‍ഹമാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്്എസ്് ഇടിമുറികള്‍ അടിയന്തരമായി അടച്ച് പൂട്ടുകയും കൊടി സുനിമാരേക്കാള്‍ അപകടകാരികളായ ആര്‍എസ്്എസ്സിന്റെ ഇടിമുറി നടത്തിപ്പുകാര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss