|    Apr 25 Tue, 2017 8:07 pm
FLASH NEWS

‘ആര്‍എസ്എസ് ആക്രമണത്തിന് കാരണം ലീഗിന്റെ നപുംസക നിലപാട് ‘

Published : 26th November 2016 | Posted By: SMR

മലപ്പുറം: ആര്‍എസ്എസിന് മാന്യതയുടെ പരിവേഷം നല്‍കുന്ന മുസ്‌ലിംലീഗ് നിലപാട് ഹിന്ദുത്വ വര്‍ഗീയത വളരാന്‍ മാത്രമേ സഹായകമാവുകയുള്ളൂവെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.  കലക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം, ഗോപാലകൃഷ്ണന്റെയുംരാജഗോപാലിന്റെയും പ്രസ്താവന തുടങ്ങി മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കങ്ങളില്‍ പ്രതികരിക്കാത്ത ലീഗ് നേതൃത്വം ഫൈസല്‍ വധത്തില്‍ നടത്തിയ പ്രസ്താവന ദുരുദ്ദേശ്യപരമാണെന്നും യോഗം വിലയിരുത്തി. അക്രമികളെ വിമര്‍ശിക്കാനുള്ള ആര്‍ജവം ലീഗ് കാണിക്കണം.
അറസ്റ്റ് വൈകുന്നത് പ്രതികള്‍ക്കു രക്ഷപ്പെടാന്‍ സഹായകമാവുമെന്നും യോഗം വിലയിരുത്തി.ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ദാവൂദ്, അഡ്വ. സാദിഖ് നടുത്തൊടി, എ സൈതലവി ഹാജി, പി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, വി എം ഹംസ, എം പി മുസ്തഫ മാസ്റ്റര്‍, ഹംസ മഞ്ചേരി, ഉസ്മാന്‍ കരുളായി സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day