|    Oct 22 Sun, 2017 1:19 am

ആര്‍എസ്എസ് അജണ്ട നടപ്പാക്കാത്ത കലാലയങ്ങള്‍ തകര്‍ക്കാന്‍ ശ്രമം: അമരീന്ദര്‍ സിങ്

Published : 4th March 2016 | Posted By: SMR

കണ്ണൂര്‍: ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം നടപ്പാക്കാത്ത സര്‍വകലാശാലകളെ ഇല്ലാതാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നു യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജബ്രാര്‍.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോകസഭാ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന യുവജനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ തുടങ്ങി ഹൈദരാബാദ് സര്‍വകലാശാലയിലും ചെന്നൈ ഐഐടിയിലും ഒടുവില്‍ ജെഎന്‍യുവിലും നടന്ന സംഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. ആര്‍എസ്എസിന്റെ വിശ്വാസപ്രമാണങ്ങള്‍ അംഗീകരിക്കാത്ത സ്ഥപനങ്ങള്‍ വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. രാഹുല്‍ഗാന്ധി രാജ്യദ്രോഹിയാണെന്ന് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയുന്നത്. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഇന്ദിരാഗാന്ധിയുടെ പേരമകന്, രാജീവ് ഗാന്ധിയുടെ പുത്രന് ഒരിക്കലും ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ല.
മധുരമായ വാക്കുകള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി. തിരഞ്ഞെടുപ്പിനു മുമ്പ് സ്വിസ് ബാങ്കിലെ കള്ളപ്പണം മുഴുവനും ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ഓരോ കുടുംബത്തിനും നല്‍കുമെന്നു പറഞ്ഞവര്‍ ഇപ്പോള്‍ ഒരക്ഷരം പറയുന്നില്ല. രാജ്യത്തെ വിഘടിപ്പിക്കുകയാണ് മോദി-അമിത്ഷാ കൂട്ടുകെട്ട് ശ്രമിക്കുന്നത്. രാജ്യം വെട്ടിമുറിക്കപ്പെടാതിരിക്കാ ന്‍ കോണ്‍ഗ്രസ് കരുത്തോടെ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ സി ജോസഫ്, മുന്‍മന്ത്രിമാരായ കെ സുധാകരന്‍, കെ പി നുറുദ്ദീ ന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, എന്‍എസ്‌യു പ്രസിഡ ന്റ് റോജി ജോണ്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അര്‍ധനാരി, സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ്, അഡ്വ. മാത്യു കുഴല്‍നാടന്‍, സംസ്ഥാന ഭാരവാഹികളായ അനീഷ് വരിക്കണ്ണാമല, ജെബി മേത്തര്‍, ഇഫ്തിഖാറുദ്ദീന്‍, ആദം മുല്‍സി, എസ് എം ബാലു, ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, വിദ്യാ ബാലകൃഷ്ണന്‍, എം എല്‍ എമാരായ അഡ്വ. സണ്ണി ജോസഫ്, എ പി അബ്ദുള്ളക്കുട്ടി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സതീശന്‍ പാച്ചേനി, അഡ്വ. സജീവ് ജോസഫ്, സുമാ ബാലകൃഷ്ണന്‍, കെഎസ്‌യു ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക