|    Jun 19 Tue, 2018 10:44 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസ് അക്രമത്തില്‍ 281 കേസുകള്‍

Published : 9th August 2017 | Posted By: fsq

 

ഈ സര്‍ക്കാരിന്റെ കാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമങ്ങളുമായി ബന്ധപ്പെട്ട് 281 കേസ് രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് രണ്ടു കേസും ഗുണ്ടാ അക്രമവുമായി ബന്ധപ്പെട്ട് 44 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഗുണ്ടാആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ക്വട്ടേഷന്‍ കേസുകളില്‍ 22 പേരും ഗുണ്ടാ കേസുകളില്‍ 198 പേരും അറസ്റ്റിലായിട്ടുണ്ട്. ഐഎസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 42 പേര്‍ സംസ്ഥാനത്തുനിന്നും അപ്രത്യക്ഷരായതായി മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, കണ്ണൂര്‍ വിമാനത്താവളം 2018ല്‍ വാണിജ്യാടിസ്ഥാനത്തി ല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss