|    Mar 27 Mon, 2017 8:19 pm
FLASH NEWS

ആര്‍എസ്എസ് അക്രമത്തില്‍ വിദ്യാര്‍ഥിക്കു പരിക്ക്

Published : 11th May 2016 | Posted By: SMR

കണ്ണൂര്‍: കല്യാശേരി സെന്‍ട്രലില്‍ വിദ്യാര്‍ഥിക്ക് നേരെ അക്രമം. മോറാഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി കല്യാശ്ശേരി സെന്‍ട്രലിലെ വൈഷ്ണവി(14)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനാണ് ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം വിദ്യാര്‍ഥിയെ ആക്രമിച്ചത്. പാറക്കടവില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് കല്യാശേരി ഈസ്റ്റ്-വെസ്റ്റ് ലോക്കല്‍ റാലിയിലും കെപിആര്‍ രയരപ്പന്റെ അനുസ്മരണ റാലിയിലും പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമം.
ആര്‍എസ്എസ് സംഘമാണ് ആക്രത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. തലയ്ക്ക് പരിക്കേറ്റ വൈഷ്ണവ് സംഭവസ്ഥലത്ത് ബോധമറ്റ് വീണു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈഷ്ണവിനെ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലെത്തിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day