|    Jul 24 Mon, 2017 4:18 pm

ആര്‍എസ്എസ് അക്രമത്തിനെതിരേ പ്രതിഷേധ കൂട്ടായ്മ

Published : 15th October 2016 | Posted By: Abbasali tf

തലശ്ശേരി: അക്രമമാണ് സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ അടിത്തറയെന്നും അതിനെതിരേ പോരാടുമെന്നും സിപിഐ നേതാവ് സി എന്‍ ചന്ദ്രന്‍. തലശ്ശേരി എന്‍ഇ ബാലറാം സ്മാരക മന്ദിരവും സിപിഐ കൊടിമരവും തകര്‍ത്തതില്‍ പ്രതിഷേധിച്ച് പുതിയ ബസ് സ്റ്റാന്റില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളെയാണ് സംഘപരിവാര്‍ ഭയക്കുന്നത്. അക്രമണം ഒരു പ്രസ്ഥാനത്തിനും ഭൂഷണമല്ല. സംവാദമാണ് വേണ്ടത്. അക്രമം പൊതുസമൂഹം അംഗീകരിക്കില്ല. സാമ്രാജ്യത്വത്തോടും ജന്മിത്വത്തോടും ശക്തമായി പോരാടിയ പ്രസ്ഥാനത്തെ അക്രമം കൊണ്ട് നേരിടാമെന്ന് സംഘപരിവാര്‍ കരുതേണ്ട. ഒരു ഭാഗത്ത് മത ന്യൂനപക്ഷങ്ങളോടും ദലിതരോടും അസഹിഷ്ണുത കാട്ടുന്ന സംഘപരിവാര്‍ മറുഭാഗത്ത് സമാധാനം വേണമെന്ന് പറയുന്നു. സംഘപരിവാറിന്റെ ഇത്തരം ഗൂഢാലോചനയെ തകര്‍ക്കാന്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. സി പി ഷൈജന്‍ അധ്യക്ഷത വഹിച്ചു. എ പ്രദീപന്‍, അഡ്വ. പി സന്തോഷ് കുമാര്‍, പൊന്ന്യം കൃഷ്ണന്‍, വി കെ സുരേഷ് ബാബു, എം ബാലന്‍ സംസാരിച്ചു. ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക