|    Jan 21 Sat, 2017 11:51 am
FLASH NEWS

ആര്‍എസ്എസ് അംഗീകാരമില്ലാത്ത സംഘടന – ദ്വിഗ്‌വിജയ് സിങ്

Published : 24th July 2016 | Posted By: sdq

പനാജി: സംഘപരിവാര സംഘടനയായ ആര്‍എസ്എസ് അംഗീകാരമില്ലാത്ത സംഘടനയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിങ്. അംഗീകാരമില്ലാത്ത സംഘടനയായ ആര്‍എസ്എസ് ഗുരുപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി മാത്രം വന്‍തുകയാണ് പിരിച്ചെടുക്കുന്നത്. ആര്‍എസ്എസിന് ‘ഗുരു ദക്ഷിണ’ എന്ന പേരില്‍ പിരിഞ്ഞുകിട്ടുന്ന തുക എത്രയാണെന്നും പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ ദളിതരെ മര്‍ദിച്ചതു പോലെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തെമ്മാടിത്തരങ്ങള്‍ക്കെതിരെ പോലീസ് കണ്ണടക്കുകയാെണ്. ആര്‍എസ്എസിനു ആരാണ് സദാചാര പോലീസ് പദവി നല്‍കിയതെന്നും സിങ് ചോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 318 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക