|    May 29 Mon, 2017 10:56 pm
FLASH NEWS

ആര്‍എസ്എസ്സുകാരെ ഗവര്‍ണര്‍മാരായി നിയമിച്ചിരിക്കുന്നത് സര്‍ക്കാരുകളെ മറിച്ചിടാന്‍ ഗൊഗോയ്

Published : 29th March 2016 | Posted By: sdq

Tarun Gogoi

ഗുവാഹതി: അസം സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി കോടികള്‍ മുടക്കിയെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. ഗവര്‍ണറെ ഉപയോഗിച്ചാണ് ശ്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി തന്റെ സര്‍ക്കാരിനെ മറിച്ചിടാന്‍ കോടികള്‍ ചെലവയിച്ചു. പക്ഷേ, ആ ശ്രമം ഫലം കണ്ടില്ലെന്നും ഗൊഗോയ് പറഞ്ഞു. ബിശ്വ ശര്‍മ്മയടക്കമുള്ള എംഎല്‍എമാരെ ബിജെപി ഇക്കാര്യത്തിനായി ബന്ധപ്പെട്ടിരുന്നെന്നും എന്നാല്‍ അവര്‍ക്ക് അതിന് സാധിച്ചില്ലെന്നും ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗൊഗോയ് വ്യക്തമാക്കി.

ഗവര്‍ണര്‍ പദ്മനാഭ ബാലകൃഷ്ണ ആചാര്യ ബിജെപിയുടെ ഗൂഡാലോചനയില്‍ പങ്കാളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഗവര്‍ണര്‍മാരായി നിയമിച്ചിരിക്കുന്നത് സര്‍ക്കാരുകളെ അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.  

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day