|    Jul 25 Tue, 2017 2:29 am
FLASH NEWS
Home   >  National   >  

ആര്‍എസ്എസ്സിന്റെ ഗണവേഷം ഇനി കാക്കി നിക്കറിന് പകരം തവിട്ട് നിറത്തിലുള്ള പാന്റ്

Published : 13th March 2016 | Posted By: swapna en

 rss-kahaki

ന്യൂഡല്‍ഹി: ആര്‍എസ്എസ്സിന്റെ ശാഖാ യൂണിഫോം അഥവാ ഗണവേഷം ഇനി കാക്കി നിക്കറിന് പകരം തവിട്ട് നിറത്തിലുള്ള പാന്റ്. 90 വര്‍ഷക്കാലമായി നിലനിന്ന കാക്കി നിക്കറിന് പകരം പാന്റ് ആക്കാനുള്ള നിര്‍ദ്ദേശം  നാഗ്പൂരില്‍ നടക്കുന്ന അഖില്‍ ഭാരതീയ പ്രതിനിധി സഭയിലാണ്     ഔദ്ദ്യോഗികമായി വന്നത്.
യൂവാക്കളെ ആര്‍എസ്എസ്സിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് കാക്കി നിക്കറിന് പകരം പാന്റ് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം വന്നത്. മുതിര്‍ന്ന നേതാക്കന്‍മാരില്‍ ചിലര്‍ക്ക് തീരുമാനത്തിന് എതിര്‍പ്പുണ്ട്. എന്നാല്‍ എതിര്‍പ്പുള്ളവര്‍ നിക്കര്‍ തന്നെ ഉപയോഗിക്കാമെന്നും കാലക്രമേണ ഇതില്‍ മാറ്റം വരുത്താമെന്നാണ് പ്രതിനിധി സഭയുടെ തീരുമാനവും. യൂണിഫോം മാറ്റാനുള്ള നിര്‍ദ്ദേശം 2010 മുതല്‍ നിലനില്‍ക്കുന്നതാണ്.
അതിനിടെ സ്ത്രീകള്‍ക്ക് വിലക്കുള്ള ക്ഷേത്രങ്ങളില്‍ വിലക്ക് നീക്കാനുള്ള സമരത്തില്‍ പങ്കെടുക്കാം എന്ന നിര്‍ദ്ദേശവും ആര്‍എസ്എസ്സിന്റെ ഒരു വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നും പ്രതിനിധി സഭയില്‍ തീരുമാനമായി. കാലോചിതമായ മാറ്റം വരുത്താമെന്നും  സ്ത്രീ-പുരുഷ സമത്വം ആവശ്യമാണെന്നുമാണ് ഒരു വിഭാഗത്തിന്റെ നിര്‍ദ്ദേശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക