|    May 28 Sun, 2017 10:15 pm
FLASH NEWS

ആര്‍എസ്എസ്സിന്റെ ഇഫ്താര്‍ ശുദ്ധ കാപട്യമെന്ന് ശിവസേന

Published : 23rd June 2016 | Posted By: sdq

മുംബൈ: ആര്‍എസ്എസ്സും ബിജെപിയും നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടി ശുദ്ധ കാപട്യമാണെന്ന് ശിവസേന. ജൂലൈ രണ്ടിന് മഹാരാഷ്ട്രയിലാണ് ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. ഇതിനെതിരെയാണ് മഹാരാഷ്ട്രയില്‍ ബിജെപിയുടെ ഘടകകക്ഷിയായ ശിവസേന രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ കോണ്‍ഗ്രസ് ഇഫ്താറുകള്‍ സംഘടിപ്പിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ചിരുന്ന ആര്‍എസ്എസ്സും ബിജെപിയും ഇപ്പോള്‍ ഇഫ്താര്‍ നടത്തുന്നത് ശുദ്ധ കാപട്യമാണെന്ന് ശിവസേന പറഞ്ഞു.
പാക്കിസ്താന്‍ അടക്കമുള്ള മുസ്‌ലിം രാജ്യങ്ങളിലെ സ്ഥാനപതികളെയാണ് ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ പാര്‍ട്ടികളിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day