|    Jul 16 Mon, 2018 10:34 am
Home   >  Kerala   >  

ആര്‍എസ്എസ്സിന്റെ അതിര് വിട്ട അസഹിഷ്ണുതക്കെതിരെ ജനരോഷം ഉയര്‍ന്ന് വരണം: അബ്ദുല്‍ മജീദ് ഫൈസി

Published : 6th September 2017 | Posted By: shadina sdna


കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടതില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. ഫാഷിസ്റ്റ് വിരുദ്ധ നിലപാടുയര്‍ത്തി പിടിച്ച ഒരു മാധ്യമ പ്രവര്‍ത്തക കൂടി ക്രൂരമായി കൊല ചെയ്യപ്പെട്ടത് ഞെട്ടലുളവാക്കുന്ന സംഭവമാണ്. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള കടുത്ത വെല്ലുവിളിയാണിത്. സംഘപരിവാരത്തില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ഗൗരി ലങ്കേഷ് തന്നെ വെളിപ്പെടുത്തിയിരുന്നതിനാല്‍ അവരുടെ കൊലക്കുത്തരവാദി ആരെന്ന കാര്യത്തില്‍ സംശയമില്ല. ആര്‍എസ്എസിനെയും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെയും വിമര്‍ശിക്കുന്ന ജേണലിസ്റ്റുകള്‍ക്കും പത്രങ്ങള്‍ക്കും പോലീസ് സുരക്ഷ ഉറപ്പാക്കണം. ആര്‍എസ്എസ്സിന്റെ അതിര് വിട്ട അസഹിഷ്ണുതക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ന്ന് വരണമെന്നും നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് കാവലൊരുക്കാന്‍ ജനങ്ങള്‍ സംഘടിക്കണമെന്നും അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss