|    Jul 19 Thu, 2018 12:11 am
FLASH NEWS

ആര്‍എസ്എസ്സിനെ പ്രതിരോധിക്കാന്‍ മുസ്്‌ലിംലീഗിന് സാധിക്കില്ല : കോടിയേരി

Published : 22nd September 2017 | Posted By: fsq

 

വേങ്ങര: ആര്‍എസ്എസ്സിനെ പ്രതിരോധിക്കാന്‍ മുസ്്‌ലിം ലീഗിന് സാധിക്കില്ലെന്നാണ് അനുഭവത്തില്‍നിന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വേങ്ങരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. കണ്ണിലെണ്ണയൊഴിച്ച് ഫാസിസത്തെ പ്രതിരോധിക്കാന്‍ ലോക്‌സഭയിലേക്ക് പടക്കുതിരയെ അയക്കണമെന്നാണ് മുസ്്‌ലിം ലീഗ്്  മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ പറഞ്ഞത്.  എന്നാല്‍  മലപ്പുറത്തുനിന്ന് പോയ രണ്ടു പടക്കുതിരകള്‍ക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ എത്താന്‍ ആയില്ല. മതപരമായും ജാതീയമായും സംഘടിച്ചുകൊണ്ട് ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനാകില്ല. ഭയപ്പെടുത്തി കീഴടക്കുക എന്ന നയമാണ് ആര്‍എസ്എസ്സിന്റേത്.  ഇതിന് കീഴടങ്ങാതെ പേരാടുന്നതാണ് ഇടതുപക്ഷത്തെ വ്യത്യസ്തമാക്കുന്നത്.  അതാണ് ഇടതുപക്ഷ പാര്‍ടികളില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ വളരാന്‍ കാരണം. രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ മുന്നോട്ടുവരും എന്ന് ഉറപ്പാണ്. അടിയന്തരാവസ്ഥ കാലത്ത് ഇനി വേറെ വഴിയില്ല എന്ന് കരുതിയിരുന്നവരുണ്ടായിരുന്നു. എന്നാല്‍ തൊട്ടുപുറകെ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും സഞജ്‌യ് ഗാന്ധിയും ഉള്‍പെടെയുള്ളവര്‍ പരാജയപ്പെട്ടത് ചരിത്രമാണ്. ഇതിന് ജനങ്ങളെ സജ്ജരാക്കുക എന്ന ഉത്തരവാദിത്തമാണ് ഇടതുപക്ഷ പാര്‍ടികള്‍ നിര്‍വഹിക്കുന്നത്. രാജ്യവ്യാപകമായി ഭീതി പരത്തി ഇതര മതവിഭാഗത്തില്‍പെട്ടവരെ ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമം. ആര്‍എസ്എസിനു അനുകൂലമായി സംസാരിക്കാത്തവരെ വെടിവച്ചുകൊല്ലുന്നു. കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വധം വരെയുള്ളത് വിരല്‍ചൂണ്ടുന്നത് അതാണ്. ജര്‍മനിയില്‍ മുസ്സോളിനിയും ഇറ്റലിയില്‍ ഹിറ്റ്‌ല—റും ചെയ്തത് അതാണ്. അതുതന്നെയാണ് ഇന്ത്യയില്‍ മോഡി അനുവര്‍ത്തിക്കുന്നതെന്നും കൊടിയേരി പറഞ്ഞു. രാജ്യത്താകെ കക്കൂസ് നിര്‍മിക്കാനാണ് വില കൂട്ടിക്കൊണ്ടിരിക്കുന്നതെന്നാണ് കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറയുന്നത്. മോഡിക്ക് പറയാനാകാത്തത് പറയാനാണ് കണ്ണന്താനത്തെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പരിഹസിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss