|    Oct 24 Tue, 2017 3:11 pm
FLASH NEWS
Home   >  Kerala   >  

ആര്‍എസ്എസുകാര്‍ സിപിഎം പ്രവര്‍ത്തകന്റെ കൈകാലുകള്‍ വെട്ടി

Published : 23rd May 2016 | Posted By: mi.ptk

murder

തിരൂര്‍: സിപിഎം പ്രവര്‍ത്തകന്റെ കൈകാലുകള്‍ ആര്‍എസ്എസുകാര്‍ വെട്ടി. വെട്ടം ഇല്ലത്തപ്പടി നെടിയാരമ്പത്ത് മുരളിയുടെ മകന്‍ സുബിന്‍ലാലി(22)ന്റെ ഇടതുകൈയും കാലുമാണ് അക്രമികള്‍ നിര്‍ദയം വെട്ടിയത്. മുളക്‌പൊടി എറിഞ്ഞ് ബൈക്കില്‍ നിന്ന് തള്ളിയിട്ടായിരുന്നു ആക്രമണം. സുഹൃത്തുക്കളായ സുഭാഷ്, ഫിറോസ് എന്നിവര്‍ക്കൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുംവഴിയാണ് സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സുബിന്‍ലാലിന്റെ മുഖത്തേക്ക് മുളക്‌പൊടി എറിയുകയും സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു. പിന്നീട് സുബിന്‍ലാലിന്റെ ഇടത് കൈയും ഇടത് കാലും വട്ടിമുറിക്കുകയായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പരിക്കേറ്റ സുബിന്‍ലാലിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈകാലുകള്‍ തുന്നിച്ചേര്‍ത്തത്. സംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക