|    Feb 23 Fri, 2018 4:25 am
FLASH NEWS

ആര്‍എസ്എസും സിപിഎമ്മും കണ്ണൂരിന്റെ ശാപം: കാംപസ് ഫ്രണ്ട്

Published : 20th January 2017 | Posted By: fsq

 

കണ്ണൂര്‍: 10 വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയില്‍ വിരുന്നെത്തിയ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടക്കുന്ന സന്ദര്‍ഭം തന്നെ തങ്ങളുടെ രാഷ്ടീയ കുടിപ്പക തീര്‍ക്കാന്‍ ഉപയോഗപ്പെടുത്തിയ സിപിഎമ്മും ആര്‍എസ്എസും കണ്ണൂരിന്റെ ശാപമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കണ്ണൂരിലെ സാധാരണക്കാരുടെ പണവും വോട്ടും വാങ്ങി വളര്‍ന്ന ഇരു പ്രസ്ഥാനങ്ങളും കണ്ണൂരുകാരുടെ അഭിമാനത്തിന് ഇന്ന് ക്ഷതമേല്‍പിച്ചിരിക്കുകയാണെന്നും ഇത് തിരിച്ചറിഞ്ഞ് ഇവരെ ഒറ്റപ്പെടുത്താന്‍ പൊതുസമൂഹം തയ്യാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബി കെ മുഹ്‌സിന്‍, ഉനൈസ് ചാവശ്ശേരി, നൗഫല്‍ പാപ്പിനിശ്ശേരി, ജന്‍ഫര്‍ തുടങ്ങിയവര്‍ കമ്മിറ്റിയില്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss