|    Oct 22 Mon, 2018 6:44 am
FLASH NEWS

ആര്‍എസ്എസും ബിജെപിയും ചിഹ്നങ്ങളെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

Published : 18th January 2017 | Posted By: fsq

 

തിരൂരങ്ങാടി: ഗാന്ധിജിയെയും രാഷ്ട്രത്തിന്റെ മഹത്തായ ചിഹ്‌നങ്ങളെയും  അപമാനിച്ച് ചരിത്രങ്ങളെ തമസ്‌കരിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ഗീയതക്കും തീവ്രവാദത്തിനും ഫാസിസത്തിനുമെതിരെ മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശിന്റെ നേതൃത്വത്തില്‍ കൊടിഞ്ഞിയില്‍ നടന്ന ഏകദിന ഉപവാസത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ തകര്‍ച്ചയിലെത്തിച്ച മോദി ആര്‍എസ്എസിന്റെയും ബിജെപിയുടെയും സംഘ്പരിവാറിന്റെയും മാത്രം പ്രധാനമന്ത്രിയായാണ് പ്രവര്‍ത്തിക്കുന്നത്. മോദിക്ക് പറ്റിയ മുഖ്യമന്ത്രിയാണ് കോരളത്തിലെ അവസ്ഥയെന്നും ചെന്നിത്തല പറഞ്ഞു. ഫൈസലിന്റെ കുടുംബത്തിന് 25ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എകദിന ഉപവാസ സമരം മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.. മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഫൈസല്‍ വെട്ടേറ്റുമരിച്ച പശ്ചാത്തലത്തിലാണ് കൊടിഞ്ഞിയില്‍ ഉപവാസ സമരം സംഘടിപ്പിച്ചത്. ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ എപി അനില്‍കുമാര്‍, വിടി ബല്‍റാം, മുന്‍ എംഎല്‍എ സിപി മുഹമ്മദ്, കഥാകൃത്ത് പി സുരേന്ദന്‍, ഡോ.ആര്‍സു, കെപിസിസി സെക്രട്ടറി കെപി കുഞ്ഞികണ്ണന്‍, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെഎന്‍എ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss