|    Nov 18 Sat, 2017 3:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആര്‍എസ്എസും ഐഎസും ഒരുപോലെ : സ്വാമി അഗ്നിവേശ്‌

Published : 1st November 2017 | Posted By: fsq

കൊച്ചി: സിറിയയിലും ഇറാഖിലുമെല്ലാം മനുഷ്യരെ കൊന്നൊടുക്കുന്ന ഐഎസ്് പോലെയാണ് ഇന്ത്യയിലെ ആര്‍എസ്എസ് എന്ന് സ്വാമി അഗ്നിവേശ്. തൃപ്പൂണിത്തുറയിലെ നിര്‍ബന്ധിത മതപരിവര്‍ത്തനകേന്ദ്രം അടച്ചുപൂട്ടുക, പോലിസ് മുഖംനോക്കാതെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പീപ്പിള്‍സ് പ്ലാറ്റ്‌ഫോം എഗെയിന്‍സ്റ്റ് ആര്‍എസ്എസ് അട്രോസിറ്റീസിന്റെ നേതൃത്വത്തില്‍ തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.1925ല്‍ രൂപീകരിച്ച ആര്‍എസ്എസിന്് ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ പേരുപറയാ ന്‍ ഒരിക്കലും സാധിക്കില്ല. മാത്രമല്ല, ഒരുപാട് ഒറ്റുകാരുടെ പേരുകള്‍ അവര്‍ക്കിടയില്‍ നിന്ന് ഉയര്‍ത്തിക്കാണിക്കാനാകും. ഈ രാജ്യത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമാണ് സംഘപരിവാരത്തിനുള്ളതെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. രാജ്യത്തെ ക്രിസ്ത്യാനികളും മുസ്്‌ലിംകളും ഉള്‍പ്പെടുന്ന ജനവിഭാഗങ്ങളെ മുഴുവനും ആര്‍എസ്എസുകാര്‍ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരുന്നു. നമ്മുടെ സമരം പട്ടിണിക്കെതിരേയും മാരക രോഗങ്ങ ള്‍ക്കെതിരേയുമാവണം. ഒരുമിച്ചുനില്‍ക്കുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആര്‍എസ്എസിന്റെ കാര്യവാഹക് മോഹന്‍ ഭാഗവതിനെ മാറ്റി ആ സ്ഥാനത്ത് ഒരു ദലിത് പെണ്‍കുട്ടിയെ ഇരുത്താനുള്ള മിടുക്കാണ് ആര്‍എസ്എസ് കാണിക്കേണ്ടത്. ആര്‍എസ്എസിനെതിരേ സമരരംഗത്തുള്ള യുവത്വം പ്രതീക്ഷനല്‍കുന്നു. രാജ്യത്തിന്റെ രക്ഷയ്ക്കും സമാധാനത്തിനും ഈ സമരം തുടരണമെന്നും അദ്ദേഹം പറഞ്ഞു. യോഗാ കേന്ദ്രത്തിനെതിരേ കേരള ഹൈക്കോടതിയുടെ വിധിയെയും ഹാദിയയെ കേള്‍ക്കണമെന്ന സുപ്രിംകോടതി വിധിയെയും  സ്വാഗതം ചെയ്യുന്നു. സാമൂഹികപ്രവര്‍ത്തകന്‍ വി ആര്‍ അനൂപ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുള്‍ഫിക്കര്‍ അലി, രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി  അനൂപ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെഫീഖ് തമ്മനം സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക