|    Dec 13 Wed, 2017 5:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആര്‍എസ്എസും ഐഎസും ഒരുപോലെ: ആസാദ്

Published : 13th March 2016 | Posted By: SMR

ന്യൂഡല്‍ഹി: ആര്‍എസ്എസും ഐഎസും ഒരു പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആര്‍എസ്എസിനെ പോലെ ഐഎസിനേയും മുസ്‌ലിംകള്‍ എതിര്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് ആസാദ് ഇക്കാര്യം പറഞ്ഞത്.
വര്‍ഗീയത ലോകത്തിനും രാജ്യത്തിനും ഭീഷണിയാണ്. ഈ ശക്തികളെ ഉന്മൂലനം ചെയ്യാന്‍ എല്ലാ മതേതര ശക്തികളും ഒന്നിക്കേണ്ടതുണ്ട്. മതേതരത്വവും വര്‍ഗീയതയും തമ്മിലാണ് പോരാട്ടം. വര്‍ഗീയതയാണോ മതേതരത്വമാണോ ജയിക്കുകയെന്ന് നമുക്ക് കാണാം. എല്ലാ മതങ്ങളിലെയും ആളുകള്‍ മതേതരത്വത്തിനുവേണ്ടി പോരാടും. എന്നാല്‍ വര്‍ഗീയതയ്ക്കുവേണ്ടി പോരാടുന്നവര്‍ വൈവിധ്യ പശ്ചാത്തലത്തില്‍ നിന്നുള്ളവരല്ല. ഇന്ത്യ എല്ലാ മതങ്ങളുടേതുമാണ്. ഭൂരിപക്ഷം നമ്മോടൊപ്പമാണ് എന്നാണ് അതിനര്‍ഥം-ആസാദ് പറഞ്ഞു.
വിവാദ പ്രസ്താവന നടത്തിയതിന് ആസാദ് മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആസാദിനെതിരേ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആര്‍എസ്എസ് വക്താവ് നാഗ് പുരോല്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക