|    Dec 13 Wed, 2017 2:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍: രമേശ്

Published : 19th July 2016 | Posted By: sdq

തിരുവനന്തപുരം: ആര്‍എസ്എസും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഇരു സംഘടനകളും വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. വേളത്ത് മുസ്‌ലിംയൂത്ത്‌ലീഗ് പ്രവര്‍ത്തകനായ നസീറുദ്ദീന്റെ കൊലപാതകം സംബന്ധിച്ച് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സംസാരിക്കുകയായിരുന്നു ചെന്നിത്തല. തീവ്രവാദ പ്രസ്ഥാനങ്ങളെ ഒറ്റക്കെട്ടായി കേരളസമൂഹം എതിര്‍ക്കണം. പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ എസ്ഡിപിഐയോട് മുഖ്യമന്ത്രി പുലര്‍ത്തുന്ന മൃദുസമീപനം വ്യക്തമാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലേറി 50 ദിവസത്തിനിടെ 40 കൊലപാതകങ്ങളും 48 കൊലപാതകശ്രമങ്ങളും സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നും സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതായും ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക