|    Jul 22 Sat, 2017 2:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസില്‍ മുതിര്‍ന്നവര്‍ക്ക് പാന്റ്‌സും യുവാക്കള്‍ക്ക് ട്രൗസറും

Published : 8th November 2015 | Posted By: SMR

ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ യൂനിഫോം മാറ്റം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ 60 വയസ്സിനു മീതെയുള്ള അംഗങ്ങള്‍ക്കു താല്‍പര്യം പാന്റ്‌സിനോട്.
കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ ചുമതലയുള്ള ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് വി നാഗരാജാണ് യൂനിഫോം മാറ്റത്തെപ്പറ്റിയുള്ള സംഘാംഗങ്ങളുടെ നിര്‍ദേശത്തെക്കുറിച്ച് മാധ്യമങ്ങളോടു പറഞ്ഞത്. ഈ മൂന്നു സംസ്ഥാനങ്ങളില്‍ 50 ശതമാനം പേരും പാന്റ്‌സ് വേണമെന്നാണ് ആവശ്യപ്പെട്ടത്. പകുതിപേര്‍ക്ക് നിലവിലുള്ള ട്രൗസറുകളോടാണ് പ്രിയമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യൂനിഫോമിന്റെ നിറത്തെ സംബന്ധിച്ചും അഭിപ്രായ വ്യത്യാസമുണ്ട്. കാക്കിയോടൊപ്പം ഒലിവ് പച്ച, നീല, പച്ച ഇവയിലേതാണ് വേണ്ടതെന്നാണു ചര്‍ച്ച ചെയ്തത്. ആന്ധ്രയും കര്‍ണാടകയും തെലങ്കാനയും തിരഞ്ഞെടുത്തത് ഒലിവ് പച്ചയും കാക്കിയുമാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക