|    May 23 Tue, 2017 6:48 am
FLASH NEWS

ആര്‍എസ്എസിന് മൈതാനം നല്‍കിയത് സിപിഎമ്മിന്റെയും ലീഗിന്റെയും ഫാഷിസ്റ്റ് പ്രീണനം:എസ്ഡിപിഐ

Published : 13th October 2016 | Posted By: Abbasali tf

മലപ്പുറം: ആര്‍എസ്എസിന്റെ റൂട്ട്മാര്‍ച്ച് സംഗമത്തിന് മലപ്പുറത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനവും മഞ്ചേരിയില്‍ ഗവ. സ്‌കൂള്‍ മൈതാനവും വിട്ടുനല്‍കിയത് മുസ്്‌ലിംലീഗിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ കാപട്യത്തിനും ആര്‍എസ്എസ് പ്രീണനത്തിനും തെളിവാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ്. കായികാവശ്യങ്ങള്‍ക്കു മാത്രം നല്‍കാന്‍ അനുമതിയുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനം ആര്‍എസ്എസിന് നല്‍കിയത് ലീഗ് എംഎല്‍എയുടെ സഹോദരനായ കൗണ്‍സില്‍ പ്രസിഡന്റാണ്. ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് മൈതാനം ആര്‍എസ്എസിന് വിട്ടുകൊടുത്തതെന്ന ആരോപണമുയര്‍ന്നിട്ടും മൗനം പാലിക്കുന്ന മുസ്്‌ലിംലീഗ് നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. സ്‌കൂള്‍ ആവശ്യങ്ങള്‍ക്കോ സാമൂഹികാവശ്യങ്ങള്‍ക്കൊ അല്ലാതെ രാഷ്ട്രീയപരിപാടികള്‍ക്കൊന്നും സര്‍ക്കാര്‍ സ്‌കൂള്‍ മൈതാനങ്ങള്‍ നല്‍കരുതെന്ന നിര്‍ദേശത്തെ കാറ്റില്‍ പറത്തിയാണ് സിപിഎം നേതാവ് പിടിഎ പ്രസിഡന്റായ മഞ്ചേരി ഗവ. സ്‌കൂള്‍ ഗ്രൗണ്ട് ആര്‍എസ്എസ്സിന് നല്‍കിയത്. പൊതുവേദികളില്‍ ആര്‍എസ്എസ്സിനും സംഘപരിവാരത്തിനുമെതിരേ വാതോരാതെ പ്രസംഗിക്കുകയും രഹസ്യമായി അവരുമായി സന്ധിയാവുകയും ചെയ്യുന്ന സിപിഎം-ലീഗ് പാര്‍ട്ടികള്‍ രാജ്യദ്രോഹികള്‍ക്ക് ചൂട്ടുപിടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇരുകൂട്ടരും സംഘപരിവാരത്തോട് സ്വീകരിക്കുന്ന മൃദുസമീപനം ആര്‍എസ്എസ്സിന്റെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടുമെന്നും യോഗം കുറ്റപ്പെടുത്തി ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ദാവൂദ്, അഡ്വ. സാദിഖ് നടുത്തൊടി, എ കെ സൈതലവി ഹാജി, ടി എം ഷൗക്കത്ത്, പി എം ബഷീര്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day