|    Jul 21 Fri, 2017 6:12 pm
FLASH NEWS
Home   >  National   >  

ആര്‍എസ്എസിന് പുതിയ യൂണിഫോം;വില 250 രൂപ

Published : 30th August 2016 | Posted By: mi.ptk

nicker-rss

ആര്‍എസ്എസിന്റെ കാക്കി നിക്കറും വെള്ള ഷര്‍ട്ടും യൂണിഫോം ഒക്ടോബറോടെ ഇനി പുതിയ രൂപത്തിലാകും. 90 വര്‍ഷത്തെ വേഷമായ കാക്കി നിക്കറിന് പകരം തവിട്ട് നിറമുള്ള പാന്റ്‌സായിരിക്കും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യൂണിഫോം. ഒക്ടോബര്‍ 11ഓടെ മുഴുവന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും പുതിയ യൂണിഫോം ഉപയോഗിച്ച് തുടങ്ങണമെന്നാണ് നിര്‍ദേശം.
കാക്കി നിക്കറും വെള്ള ഷര്‍ട്ടും യൂണിഫോം ആക്കുന്നത് സംഘടനയില്‍ നിന്നും യുവാക്കളെ പിന്തിരിപ്പിക്കുമെന്നതിനാലാണ് യൂണിഫോം മാറ്റാന്‍ ആര്‍എസ്എസിനെ പ്രേരിപ്പിച്ചത്. പുതിയ യൂണിഫോമിന് 250 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. നാഗ്പൂരിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഏഴ് ലക്ഷം പാന്റ്‌സുകള്‍ എത്തിച്ചു കഴിഞ്ഞു. വിജയദശമി ദിനത്തില്‍ പുതിയ യൂണിഫോമിലായിരിക്കും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തുക. 2010ല്‍ കാന്‍വാസ് ബെല്‍റ്റിന് പകരം ലെതര്‍ ബെല്‍റ്റ് വന്നതാണ് ഇതിന് മുമ്പ് യൂണിഫോമില്‍ വന്ന പരിഷ്‌കാരം. പുതിയ യൂണിഫോമിനൊപ്പം വെള്ള കാന്‍വാസ് ഷൂവും കാക്കി സോക്‌സും നല്‍കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക