|    May 30 Tue, 2017 2:41 am
FLASH NEWS

ആര്‍എസ്എസ് പാന്റ്‌സ് ഉടുക്കാന്‍ കാരണം റാബ്രി ദേവി: ലാലുപ്രസാദ് യാദവ്

Published : 12th October 2016 | Posted By: mi.ptk

lalu_prasad_yadav

പട്‌ന: ആര്‍എസ്എസിന്റെ പരമ്പരാഗത വസ്ത്രമായിരുന്ന കാക്കി ട്രൗസര്‍ ഉപേക്ഷിച്ച് പാന്റ്‌സ് ഉടുക്കാന്‍ നിര്‍ബന്ധിതരായതിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ലാലുപ്രസാദിന്റെ ഭാര്യയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയുടെ പ്രസ്താവനയാണ് ട്രൗസര്‍ മാറ്റി പാന്റ്‌സിലേക്ക് മാറാന്‍ ആര്‍എസിഎസിനെ പ്രേരിപ്പിച്ചതെന്നും ലാലു പറഞ്ഞു. സംസ്‌കാരത്തെ കുറിച്ച് അറിവില്ലാത്തവരാണ് നാണമില്ലാതെ ട്രൗസറുടുത്ത് നടക്കുന്നതെന്ന് റാബ്രിദേവി പറഞ്ഞിരുന്നു. റാബ്രിദേവിയുടെ പ്രസ്താവന ബിജെപി ഉന്നത നേതാക്കളുടെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ഇപ്പോള്‍ തങ്ങള്‍ക്ക് ആര്‍എസ്എസിനെകൊണ്ട് പാന്റ്‌സ് ഉടുപ്പിക്കാന്‍ സാധിച്ചെന്നും അതുപോലെ അവരുടെ ചിന്താഗതിയിലും മാറ്റം വരേണ്ടതുണ്ടെന്നും ലാലുപ്രസാദ് കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day