|    Sep 21 Thu, 2017 7:39 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസിന് അരിശം: കോടിയേരി

Published : 21st March 2017 | Posted By: fsq

 

തിരുവനന്തപുരം: കാവിപ്പടയുടെ പരീക്ഷണശാലയായി കേരളം മാറാത്തതിലുള്ള അരിശമാണ് സിപിഎമ്മിനെതിരായ പ്രമേയത്തിലൂടെ ആര്‍എസ്എസ് ദേശീയ പ്രതിനിധിസഭ പ്രകടിപ്പിച്ചിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 9 മാസത്തിനുള്ളില്‍തന്നെ 9 കൊലപാതകങ്ങള്‍ ആര്‍എസ്എസ് നടത്തി. സിപിഎമ്മിന്റെ മാത്രം 209 പ്രവര്‍ത്തകരെയാണ് വിവിധ ദശകങ്ങള്‍ക്കുള്ളില്‍ ആര്‍എസ്എസുകാര്‍ കശാപ്പുചെയ്തത്. അവര്‍ക്കെതിരേ ശബ്ദിക്കുന്ന ആരെയുമില്ലാതാക്കുന്ന കൊലയാളി സംഘമാണ് ആര്‍എസ്എസ്. ഇത് മറച്ചുവച്ചാണ് കേരളത്തില്‍ സിപിഎം അക്രമം അഴിച്ചുവിടുന്നുവെന്ന കല്ലുവച്ച നുണ ആര്‍എസ്എസിന്റെ ദേശീയ പ്രതിനിധിസഭ ഉന്നയിച്ചിരിക്കുന്നത്.  കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തോട് കൊലക്കത്തി താഴെവയ്ക്കാന്‍ നിര്‍ദേശിക്കുകയാണ്, അക്രമവിരുദ്ധ പ്രമേയം പാസാക്കുന്ന ആര്‍എസ്എസ് കേന്ദ്രനേതൃത്വം ചെയ്യേണ്ടതെന്നും കോടിയേരി  ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക