|    Mar 25 Sat, 2017 1:24 pm

ആര്‍എസ്എസിന്റേത് ഹിറ്റ്‌ലറിന്റെ സിദ്ധാന്തം: വിഎസ്

Published : 26th August 2016 | Posted By: SMR

കൊച്ചി: ഹിറ്റ്‌ലര്‍ ആവിഷ്‌കരിച്ച വംശശുദ്ധി സിദ്ധാന്തം ഇന്ത്യയിലും നടപ്പാക്കുക എന്നതാണ് ആര്‍എസ്എസിന്റെ പദ്ധതിയെന്ന് വി എസ് അച്യുതാനന്ദന്‍. എഐവൈഎഫ് എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ തത്വശാസ്ത്രത്തിനെതിരേ ശബ്ദിക്കുന്നവരെ മുഴുവന്‍ കൊന്നൊടുക്കുമെന്ന നിലപാടാണ് സംഘികളുടേത്. ഇതിന് അവര്‍ നല്‍കിയിരിക്കുന്ന ഓമനപ്പേരാണ് സാംസ്‌കാരിക ദേശീയത. ഫാഷിസത്തെ ബാലറ്റിലൂടെ മാത്രം തോല്‍പിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നതും ശരിയല്ല. മറിച്ച് വര്‍ഗ സമരത്തിലൂന്നിയ തീക്ഷ്ണമായ പോരാട്ടങ്ങള്‍ കൊണ്ടേ അത് സാധ്യമാവൂവെന്നും. അത്തരത്തിലുള്ള പോരാട്ടങ്ങള്‍ക്ക് ഇന്ധനവും, ഊര്‍ജവും സംഭരിക്കുക എന്നതാണ് ഇതിന്റെ മുന്നുപാധിയെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കെ എന്‍ സുഗതന്‍ അധ്യക്ഷനായി. മുല്ലക്കര രത്‌നാകരന്‍, ജി കൃഷ്ണപ്രസാദ്, എല്‍ദോ എബ്രഹാം എംഎല്‍എ, ബാബു പോള്‍, ടി സി സന്‍ജിത സംസാരിച്ചു.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക