|    May 26 Fri, 2017 8:34 pm
FLASH NEWS

ആര്‍എസ്എസിന്റെ ട്രൗസറിനും മുളവടിക്കും മുദ്രാവാക്യങ്ങള്‍ക്കും കോടതി നിയന്ത്രണം

Published : 5th October 2016 | Posted By: mi.ptk

rss

ചെന്നൈ: ട്രൗസറിട്ട് റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസിനോട് മദ്രാസ് ഹൈകോടതി. പാന്റ് ധരിക്കുകയാണെങ്കില്‍ മാത്രമേ റാലിക്ക് അനുമതി നല്‍കൂവെന്നും കോടതി പറഞ്ഞു. വിജയദശമി ദിനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ നടത്താനിരിക്കുന്ന റാലിയിലാണ് കോടതി ഈ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ട്രൗസറിന് പുറമെ ഘോഷയാത്രക്കിടയിലുള്ള മുദ്രാവാക്യങ്ങള്‍ക്കും പ്രവര്‍ത്തകരുടെ മുളവടിക്കും കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി.
കോയമ്പത്തൂരില്‍ ഹിന്ദുമുന്നണി നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയും ഒക്ടോബര്‍ അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും ഉയര്‍ത്തിക്കാണിച്ച് സര്‍ക്കാര്‍ റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ നവംബര്‍ ആറിനോ പതിമൂന്നിനോ റാലികള്‍ നടത്താന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day