|    Jul 25 Tue, 2017 8:00 am
FLASH NEWS
Home   >  News now   >  

ആര്‍എസ്എസിന്റെ കുപ്പായമിട്ടിട്ടും ജി മാധവന്‍ നായരെ സിബിഐ വെറുതെവിട്ടില്ല

Published : 12th August 2016 | Posted By: Navas Ali kn

g madhavan nair

ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ഇഷ്ടദാസന്‍മാരായി മാറിയ ഐഎസ്ആര്‍ഒ മുന്‍ തലവന്മാരില്‍ ജി മാധവന്‍നായര്‍ക്ക് നിറംമാറ്റവും രക്ഷയായില്ല. ഐഎസ്ആര്‍ഒയില്‍ നിന്നും വിരമിച്ച ശേഷം മാധവന്‍നായര്‍ സംഘപരിവാര്‍ വേദികളില്‍ സജീവമാണ്. കേരളത്തില്‍ സംഘപരിവാറിന്റെ ആഭിമുഖ്യത്തില്‍ വെള്ളാപ്പള്ളി നടത്തിയ ജാഥയുടെ മുഖ്യരക്ഷാധികാരി വേഷത്തിലും അദ്ദേഹം എത്തിയിരുന്നു. ഇന്‍ഡോറില്‍ ജനുവരി ആദ്യം ആര്‍എസ്എസ് സംഘടിപ്പിച്ച വിശ്വസംഘ ശിബിറില്‍ മോഹന്‍ ഭാഗവതിനൊപ്പം മാധവന്‍നായരും വേദിയിലുണ്ടായിരുന്നു.
യുപിഎ ഭരണകാലത്ത് നടന്ന വിവാദമായ ആന്‍ട്രിക്‌സ് ദേവാസ് കരാറിനു പിന്നിലെ അഴിമതികളെക്കുറിച്ചുള്ള സിബിഐ  അന്വേഷണമാണ് മാധവന്‍ നായര്‍ക്കും ഐഎസ്ആര്‍ഒ മുന്‍ തലവനായ കെ രാധാകൃഷ്ണനും സംഘപരിവാറിനോട് ആഭിമുഖ്യം തോന്നാന്‍ കാരണമായതെന്ന് വിലയിരുത്തലുണ്ട്. മാധവന്‍നായര്‍ ഐഎസ്ആര്‍ഒ തലവനായിരിക്കെയാണ് വിവാദമായ ആന്‍ട്രിക്‌സ് ദേവാസ് കരാര്‍ നിലവില്‍ വന്നത്. കരാറിനു പിന്നിലെ കള്ളക്കളികള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സര്‍ക്കാരിന് കരാര്‍ റദ്ദാക്കേണ്ടിവന്നു. കരാര്‍ റദ്ദാക്കുന്ന ഘട്ടത്തില്‍ രാധാകൃഷ്ണനായിരുന്നു ഐഎസ്ആര്‍ഒ തലവന്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച അന്വേഷണമാണ് രാധാകൃഷ്ണനും മാധവന്‍നായര്‍ക്കും ഭീഷണിയായി മാറിയത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് സിബിഐ ജി മാധവന്‍ നായരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സംഘ്പരിവാര്‍ ആഭിമുഖ്യം കോടികളുടെ അഴിമതിക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതെയായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക